Keralam

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി

മലപ്പുറം : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ […]

Keralam

എൽഡിഎഫിന്റെ പരാജയത്തിൽ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന എൽഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത്. ഇടതില്ലെങ്കിൽ ന്യൂനപക്ഷ പൗരൻമാർ രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് ഉണ്ടാക്കിയിരുന്നത്. കോൺഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരൻമാർ […]

Keralam

അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. കെഎംസിസി ദില്ലി ഘടകം പ്രസിഡൻ്റാണ് ഹാരിസ്. മുസ്ലിം ലീഗ് ഉന്നത അധികാര സമിതിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ന് മൂന്നുമണിക്ക് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഭാവിയിൽ […]

Keralam

കെഎംസിസി യോഗത്തിലെ കയ്യാങ്കളി ; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കെഎംസിസി യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. കെഎംസിസി ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി അംഗങ്ങളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം പങ്കെടുത്ത യോഗത്തിലാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കുവൈത്ത് […]

Keralam

രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി 

കോഴിക്കോട്: രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി  പ്രതികരിച്ചു. രാജ്യസഭയിലെത്തേണ്ടത് പരിണിതപ്രജ്ഞരായ നേതാക്കളാണ്. തൻ്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ല. ചെറുപ്പക്കാര്‍ വരുന്നതില്‍ ശരികേടില്ല. ഞാന്‍ യുവാവല്ല. പാര്‍ട്ടിയില്‍ മാത്രമാണ് യുവാവ്. പാര്‍ട്ടി എനിക്ക് അര്‍ഹമായ പരിഗണ നല്‍കി. മുതിര്‍ന്ന നേതാക്കളുടെ ശബ്ദമാണ് രാജ്യസഭയിലെത്തേണ്ടതെന്നും കെ എം […]

Keralam

രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ല ; എം കെ മുനീര്‍

മലപ്പുറം: ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും നേരത്തെ അബ്ദുസമദ് സമദാനി ഉള്‍പ്പെടെ രാജ്യസഭാംഗമായിട്ടുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, രാജ്യസഭയിലേക്കില്ലെന്ന് […]

Keralam

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്ലസ് വണ്‍ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. […]

Keralam

ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത

ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുതിര്‍ന്ന മുശാവറ അംഗം ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. സുപ്രഭാതത്തില്‍ നയം മാറ്റത്തെ തുടര്‍ന്നാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നും സുപ്രഭാതം എഡിറ്റര്‍ കൂടിയായ ബഹാവുദ്ധീന്‍ […]

District News

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി തീരുമാനം. പാര്‍ട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് പിന്‍മാറ്റം. ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടിക്കും മുന്നണിക്കും താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ബോധ്യപ്പെട്ടെന്നും […]

No Picture
Schools

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് […]