Keralam

‘രാഷ്ട്രീയാവശ്യത്തിന് മതത്തെ ഉപയോ​ഗിക്കുന്നു; എ കെ ബാലനെ തള്ളി പറയില്ല’; എംവി ​ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30 ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. […]