Keralam

പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം; പ്രകാശ് കാരാട്ട്

സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലും […]

Keralam

വിലക്ക് അംഗങ്ങള്‍ക്ക് മാത്രം; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം; വിശദീകരണവുമായി എംവി ഗോവിന്ദന്‍

കൊല്ലം: മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. […]

Keralam

സെക്രട്ടറി സ്ഥാനത്തിന് എതിരാളികളില്ല; പിണറായിക്ക് ഇളവ് നല്‍കുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച്

സി പി എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവില്‍ 79 കാരനായ പിണറായിക്ക് ഒരു ടേം കൂടി ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായിയെ മുന്‍നിര്‍ത്തി വിജയം നേടുകയെന്നതാണ് സംസ്ഥാന ഘടകത്തിന്റെ […]

Keralam

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ പിണറായിക്ക് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ എം […]

Keralam

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി […]

Uncategorized

എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്ന് അദ്ദേഹം പറ‍ഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുക എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു. 10 […]

Keralam

മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ള സംഭരണിയിൽ നിന്ന്; എംവി ഗോവിന്ദൻ

ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല,സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ് അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും. 8 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി അതിനുണ്ട്. […]

Keralam

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നാണ് വിമർശനം. എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന് എതിരെയും വിമർശനം ഉയർന്നു. […]

Keralam

എംടി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരന്‍: എംവി ഗോവിന്ദന്‍

കണ്ണൂര്‍: കേരളീയ സമൂഹത്തില്‍ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എംടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങളില്‍ പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. കേരളത്തില്‍ സി.പി.എം ഇല്ലാതിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന് ചിന്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദന്‍ തളിപ്പറമ്പില്‍ പറഞ്ഞു. തന്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും […]

Keralam

ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്; എംവി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്നും ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ […]