India

മ്യാന്‍മറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ ഇന്ത്യക്കാരുടെ മോചനം: ഇടപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി

അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ മ്യാന്‍മറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ക്ക് കത്തുനല്‍കി. മ്യാന്‍മറിലെ ഡോങ്‌മെയ് പാര്‍ക്കില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ അപകടകരമായ […]

World

മ്യാന്‍മറില്‍ ഉഷ്ണതരംഗം; ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേയ്ക്ക് മാറ്റി

ബാങ്കോക്ക്: ജയിലില്‍ കഴിയുന്ന ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ഉഷ്ണതരംഗത്തെത്തുടര്‍ന്നു വീട്ടുതടങ്കലിലേയ്ക്ക് മാറ്റിയതായി മ്യാന്‍മര്‍ സൈനിക സര്‍ക്കാര്‍. കഠിനമായ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ പ്രായമായവരെയും അവശരായവരേയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍മൈന്റിനേയും മാറ്റിയിട്ടുണ്ട്. ജനറല്‍ സോ മിന്‍ ടുണ്‍ ചൊവ്വാഴ്ച […]

World

മ്യാൻമാറിലെ അനധികൃത കുടിയേറ്റം: ഇന്ത്യ അതിർത്തിയിൽ മതിൽ പണിയും; അമിത് ഷാ

ന്യൂഡൽഹി: മ്യാൻമാറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തികളിൽ മതിൽ പണിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമാരിൽ തുടരുന്ന വംശീയ സംഘട്ടനങ്ങളെ തുടർന്നാണ് അനധികൃത കുടിയേറ്റം. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600-ലധികം മ്യാൻമർ സൈനികരാണ് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്. […]

World

ആങ് സാന്‍ സൂ ചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂ ചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂ ചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. ബുദ്ധമത […]