India

‘കോൺഗ്രസ് അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിൽ’; വിമർശിച്ച് നരേന്ദ്ര മോദി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി കണ്ട് സ്വന്തം രാജ്യത്തെ പൗരന്മാരെ പരിഹസിക്കുന്ന അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ ധീരരായ സൈനികരുടെ ത്യാഗങ്ങളെ […]

India

ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ട്രെയിന്‍ മാതൃക, ഭാര്യ ജില്‍ ബൈഡന് കശ്മീരി പശ്മിന ഷാള്‍; മോദിയുടെ സമ്മാനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കിടെ മോദി ബൈഡനും ഭാര്യ ജില്‍ ബൈഡനും കൊടുത്ത സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത കരകൗശല ട്രെയിന്‍ ആണ് മോദി ബൈഡന് സമ്മാനിച്ചത്. ഡല്‍ഹി – ഡെലവെയര്‍ എന്നും ഇന്ത്യന്‍ റെയില്‍വേ എന്നും […]

India

ചന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്ര നീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ […]

Keralam

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്‌. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക […]

India

ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി, ‘നമോ ഭാരത് റാപിഡ്’ റെയില്‍ എന്നറിയപ്പെടും

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ‘നമോ ഭാരത് റാപിഡ്’ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി വന്ദേ മെട്രോയുടെ പേര് മാറ്റിയിരുന്നു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് […]

India

പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’ എന്ന് അറിയപ്പെടും; അമിത് ഷാ

പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. “മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, […]

India

ബ്രൂണയ്, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി; യാത്ര ഇന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ബ്രൂണയ് സുൽത്താൻ ഹസനൽ ബോൽക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം. […]

India

‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാവണം’; പ്രധാനമന്ത്രി

സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. സ്ത്രീസുരക്ഷക്കായി രാജ്യത്തുള്ള നിയമങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിധി വേഗത്തിൽ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. സുപ്രീംകോടതി സംഘടിപ്പിച്ച ജില്ല ജുഡീഷ്യറി കോൺഫറൻസിലാണ് പരാമർശം. അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് […]

India

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്. സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും. എഗ്‌മോറിൽ നിന്നും നാഗർകോവിലിലേക്കുള്ള സർവീസ് രാവിലെ അഞ്ചിന്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ […]

Keralam

വയനാട്ടില്‍ കേന്ദ്ര സഹായം തേടി കേരളം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും. 2000 കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തബാധിതരെ […]