India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും 4ന് തൊഴിൽരഹിതരാകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനർജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ […]

India

നരേന്ദ്രമോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂൺ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയിൽ ആയിരിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷ. ധ്യാനമിരിക്കാൻ മോദി 30ന് പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും. ഇതിന് മുൻപ് […]

India

ഇടക്കാലജാമ്യം നീട്ടണം ; അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

ഡൽഹി : മദ്യനയക്കേസിൽ ലഭിച്ച ഇടക്കാലജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാലജാമ്യം നീട്ടി നൽകാൻ സുപ്രീംകോടതിയെ അരവിന്ദ് കെജ്‌രിവാൾ സമീപിച്ചത്. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്‌രിവാളിന് നിലവിൽ ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ശരീരഭാരം […]

India

കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികള്‍ കാവിയാകും; പ്രധാനമന്ത്രി

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി […]

India

പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് വീണ്ടും കത്തയച്ച് സിദ്ധരാമയ്യ

ലൈംഗിക പീഡനക്കേസില്‍ കുരുക്കിലായ ജെഡിഎസ് നേതാവും എംഎല്‍എയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദേശ കാര്യ മന്ത്രാലയത്തോട് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രി നിര്‌ദേശിക്കണമെന്നു സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് […]

India

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനോടും ബിജെപിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താര പ്രചാരകര്‍ തിരഞ്ഞെടുപ്പിന്റെ അന്തസ് പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന പ്രചാരണം നടത്തരുതെന്നും കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി. താരപ്രചാരകര്‍ വര്‍ഗീയ […]

India

‘എനിക്ക് പിന്‍ഗാമികളില്ല’: ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

പട്‌ന: തനിക്ക് പിന്‍ഗാമികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്‍ഗാമികള്‍ എന്നും മോദി പറഞ്ഞു. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയ്ക്ക് വേണ്ടിയാണ് ഇന്‍ഡ്യ മുന്നണി നിലകൊള്ളുന്നത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നണിക്ക് വലിയ തിരിച്ചടി […]

India

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം […]

India

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുനതിനാലാണ് താന്‍ പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്താതിന്റെ കാരണം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള വാര്‍ത്താസമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങള്‍ […]

India

രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസും സമാജ്‌വാദ് പാര്‍ട്ടിയും യോഗി ആദിത്യനാഥിനെ കണ്ടു […]