India

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ദില്ലി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ […]

India

‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ ആകില്ല’; രാഹുൽ ഗാന്ധി

ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിൻ്റെ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കോണ്ഗ്രസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. സ്വാതന്ത്ര്യം, ഭരണഘടന, ദവള വിപ്ലവം തുടങ്ങിയ കോൺഗ്രസിൻ്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും […]

Keralam

ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തില്‍; മുഖ്യമന്ത്രി

കണ്ണൂര്‍: രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിൻ്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിൻ്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘താലിമാല’ പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ പിന്നിട്ടു. അതിൽ 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും അവരുടെ താലിമാലകളോ സ്വത്തു വകകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്‍റെ അമ്മ അവരുടെ താലിമാല […]

Keralam

ഭിന്നിപ്പിന്റെ പ്രസ്താവനകൾ പ്രധാനമന്ത്രി അവസാനിപ്പിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പ്രതികരണവുമായി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം. ഇന്ന് സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോള്‍ സിപിഎം പിബി അംഗം  നേതാവ് വൃന്ദ കാരാട്ടിൻ്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കും. വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മന്ദിര്‍മാര്‍ഗ് പോലീസ് […]

India

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൻ്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് […]

World

മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമെന്ന് യു എസ്

ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യാവകാശത്തെകുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മണിപ്പൂര്‍ സംഭവം ലജ്ജാവഹമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിൻ്റെ പരിശോധനയും […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്

ദില്ലി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ മുതല്‍ കമ്മീഷൻ്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്‍ ഓഫീസിലെ […]