Keralam

‘കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം ബിജെപിയിൽ വലിയ വളർച്ച കൈവരിച്ചു’; സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് അമിത് ഷാ

ബിജെപിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ കെ സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ. കേരള ബിജെപിയുടെ വളർച്ചയിൽ കെ സുരേന്ദ്രൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു. അധ്യക്ഷനായ ശേഷം പാർട്ടി […]

India

‘മോദി വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സർ സംഘചാലക് പ്രായത്തെ കുറിച്ച് ഓർമിപ്പിച്ചു; പ്രധാനമന്ത്രിക്ക് തിരിച്ചും പറയാനാകും’; പരിഹാസവുമായി ജയറാം രമേശ്

75 വയസുള്ളപ്പോൾ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75 വയസ് തികയുമെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചത് എന്തൊരു തിരിച്ചറിവാണെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ […]

India

‘രാഷ്ട്രീയം ഉപേക്ഷിച്ചാൽ ജീവിതം വേദങ്ങൾക്കും ഉപനിഷത്തുകൾക്കുമായി മാറ്റിവെക്കും’; അമിത് ഷാ

രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച ‘സഹകാർ സംവാദ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും […]

Keralam

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങി. നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ്. കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണ്. കോൺഗ്രസ് അപകടകരമെന്ന് […]

India

‘കേന്ദ്ര സഹമന്ത്രിമാർ ആസ്ഥാനത്ത് എത്തണം’; സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കവുമായി ബിജെപി

കേന്ദ്ര സഹമന്ത്രിമാർ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തണം. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കവുമായി ബിജെപി. കേന്ദ്രസഹമന്ത്രിമാർ റോട്ടേഷൻ അടിസ്ഥാനത്തിൽ ദേശീയ ആസ്ഥാനത്ത് എത്തണം. ആഴ്ചയിൽ ആറു ദിവസം സഹമന്ത്രിമാർ ദേശീയ ആസ്ഥാനത്ത് ഉണ്ടാകണം. ഓരോ ദിവസവും ഓരോ സഹമന്ത്രിമാർ എന്ന നിലയിലാണ് ക്രമീകരണം. ആസ്ഥാനത്ത് എത്തുന്ന മന്ത്രിമാർ […]

India

G-7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലെത്തി, ട്രംപ് അടക്കമുള്ള ലോകനേതാക്കളെ കണ്ടേക്കും

ലോകം ഉറ്റുനോക്കുന്ന G-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. G-7 രാഷ്ട്രങ്ങളുടെ നിർണായക […]

India

ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്തിലെ […]

India

ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമര്‍പ്പിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ […]

India

‘സിന്ദൂരം നാടിന്റെ ശൗര്യത്തിന്റെ പ്രതീകം, സിന്ദൂർ ഭീകരവാദികളുടെ കാലൻ ആയി’; പാകിസ്താനകത്ത് കയറി ഭീകരരെ വധിച്ചു: പ്രധാനമന്ത്രി

ഇന്ത്യയുടെ നാരി ശക്തിയെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ, ലോകമാത അഹില്യഭായ് മഹിളാ ശക്തികരൺ മഹാസമ്മേളനത്തിൽ സംസാരിക്കുന്നു പ്രധാനമന്ത്രി. വിള വൈവിധ്യം ഇപ്പോഴത്തെ കാലത്തെ […]

India

‘നിമിഷ നേരം കൊണ്ട് വ്യോമ താവളങ്ങൾ തകർത്ത്, പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി; ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്’: പ്രധാനമന്ത്രി

ഇന്ത്യയുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ശേഷം താൻ ബീഹാറിൽ എത്തി,തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കും എന്ന് രാജ്യത്തിന് വാഗ്ദാനം നൽകി. തന്റെ വാഗ്ദാനം […]