India

‘നിമിഷ നേരം കൊണ്ട് വ്യോമ താവളങ്ങൾ തകർത്ത്, പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി; ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്’: പ്രധാനമന്ത്രി

ഇന്ത്യയുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ശേഷം താൻ ബീഹാറിൽ എത്തി,തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കും എന്ന് രാജ്യത്തിന് വാഗ്ദാനം നൽകി. തന്റെ വാഗ്ദാനം […]

India

‘ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആ​ഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക എന്നതാണ്’; പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് പാകിസ്താൻ നിഴൽ യുദ്ധത്തിലേക്ക് തിരിഞ്ഞതെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് പാകിസ്താൻ മനസ്സിലാക്കിയപ്പോൾ, അതിർത്തി കടന്നുള്ള ഭീകരതയിലൂടെ അവർ ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും […]

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഗുജറാത്ത് സന്ദർശനം; വഡോദരയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ […]

India

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതം, വികസനത്തിന്റെ വേഗത കൂട്ടണം; പ്രധാനമന്ത്രി

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതമെന്ന് നിതി ആയോഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല. വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേർന്ന് ടീം […]

Keralam

കേരളത്തിന് കേന്ദ്രം നൽകാനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെ.വി.തോമസ്

ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍സെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള പ്രത്യേക സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനോട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് അഭ്യര്‍ഥിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. അടിയന്തിരമായി 1500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. […]

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രൗദ്രഭാവം, സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി മാറ്റി: പ്രധാനമന്ത്രി

പഹല്‍ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചവരെ അവരുടെ മണ്ണില്‍പ്പോയി നശിപ്പിച്ചെന്ന് രാജസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. […]

Uncategorized

ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി എന്തിന് വയനാട്ടിൽ വന്നു,ഒരു സഹായവും തന്നില്ലാലോ?, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതർ; സണ്ണി ജോസഫ്

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് […]

India

‘പാകിസ്താനെ നിരീക്ഷിക്കുകയാണ്, പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്; ഇല്ലെങ്കിൽ കഠിനശിക്ഷ’: രാജ്‌നാഥ് സിംഗ്

പാകിസ്ഥാനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ കഠിനശിക്ഷ പാകിസ്താന് നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാകിസ്താനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങൾ ദൗത്യം നിറവേറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം […]

India

‘ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശം’; പാകിസ്താന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാകിസ്താന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി കുറച്ച് കാലത്തേയ്ക്ക് പാകിസ്താന് സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ബ്ലാക് മെയിലിങ്ങിന് മുന്നില്‍ വഴങ്ങില്ലെന്നും ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരേപോലെ കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ആദംപൂരിലെ വ്യോമതാവളത്തില്‍ സൈനികരെ […]

India

ഓപ്പറേഷന്‍ സിന്ദൂര്‍ ‘അഭിമാന നിമിഷ’മെന്ന് മോദി, സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര ക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പ്രത്യാക്രമണം നടത്താന്‍ സൈന്യത്തിന് സാധിച്ചു. പദ്ധതി നടപ്പാക്കിയതില്‍ ഒരു പിഴവും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. നമ്മുടെ സേന സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്തത്. നമ്മുടെ […]