
‘ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ’; ഗുരുതര ആരോപണം
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നവീന്‍ ബാബുവിന്‍റെ ബന്ധുവും സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. ജില്ലാ കളക്‌ടർ കെ. വിജയനാണ് പി.പി. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ദിവ്യയുടെ സൗകര്യത്തിനനുസരിച്ച് ചടങ്ങിന്‍റെ സമയം മാറ്റുകയായിരുന്നു എന്നും മോഹന്‍ ആരോപിച്ചു. […]