
India
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാർഥി; ‘തനിക്ക് ലഭിച്ച ചോദ്യപേപ്പറും യഥാര്‍ഥ ചോദ്യപേപ്പറും ഒന്നുതന്നെ’
ബന്ധു ചോര്‍ത്തി നല്‍കിയ നീറ്റ് ചോദ്യപേപ്പറും പരീക്ഷയുടെ ചോദ്യപേപ്പറും ഒന്ന് തന്നെ എന്ന് കേസില്‍ അറസ്റ്റിലായ പരീക്ഷാര്‍ഥി അനുരാഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിന് മുന്‍പില്‍ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. അനുരാഗിന്റെ മൊഴിപ്രകാരം തന്റെ അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവെന്തുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. […]