Keralam

നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിക്കണം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: വയനാട് ദുരന്തം വളരെ ഏറെ പ്രയാസമുണ്ടാക്കുന്നതാണങ്കിലും ദീർഘനാളെത്തെ പരിശീലനവും അതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാറ്റിവച്ച ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയുടെയും മറ്റ് വള്ളംകളി കളുടെയും തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഇവ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് കെ.ഫ്രാൻസിസ് ജോർജ് എം.പി. […]

Keralam

നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആലപ്പുഴ :നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. […]

Keralam

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളം കളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി.തീയതി തീരുമാനിച്ചിട്ടില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 […]

District News

പരിശീലനത്തുഴച്ചിലിന് ബോയ നിർമിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ്

കുമരകം :  നെഹ്റു ട്രോഫി മത്സര വള്ളംകളിക്കായുള്ള പരിശീലനത്തുഴച്ചിൽ ഇനി ബോയയിൽ. മത്സരത്തിന് ഒരാഴ്ച മുൻപാണ് ചുണ്ടനിൽ പരിശീലത്തുഴച്ചിൽ നടത്തുക. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് തുഴച്ചിലിനായി ബോയ നിർമിച്ചത്.250 പ്ലാസ്റ്റിക് ജാറുകളും 1.45 ടൺ ഇരുമ്പുപൈപ്പും തട്ടിപ്പലകകളും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 90 പേർക്ക് ഇതിൽ തുഴയാം. […]

Keralam

70-ാമത്‌ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളകളം കളിയുടെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബനാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. ഓഗസ്റ്റ് 10ന് 70ാമത് നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്നത്. ‘നീലപൊന്‍മാന്‍’ എന്ന […]

Keralam

നെഹ്രു ട്രോഫി വള്ളം കളി; മുഖ്യമന്ത്രിക്ക് എത്താനായില്ല, ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നതിനാലാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാൻ, […]

Keralam

നെഹ്റു ട്രോഫി വള്ളംകളി മത്സരം ഇന്ന്; ഫൈനൽ വൈകിട്ട് നാലിന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങളിൽ വള്ളംകളിയുടെ ആവേശത്തിലാണ് ആളുകൾ. ഇന്ന് ഉച്ച കഴിഞ്ഞു വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള […]

No Picture
Keralam

നെഹ്റു ട്രോഫി വള്ളം കളി; മാറ്റുരയ്ക്കാന്‍ 72 വള്ളങ്ങള്‍

ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളം കളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. അവസാന ദിവസമായ ചൊവ്വാഴ്ച 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 19 ചുണ്ടൻ വള്ളങ്ങൾ, ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി […]