World

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു.കോൺക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്.ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്തപുക ഉയരുകയായിരുന്നു. പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ ഉടൻ എത്തും.