India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; നാളെ വിധി പറയും

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്നും ജയിൽമോചിതരാകില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ. കേസ് ഡയറി ഹാജരാക്കാൻ […]

India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. […]

India

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകള്‍: വിചാരണയ്ക്ക് പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എന്‍ഐഎ പ്രത്യേക കോടിയാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എന്‍ഐഎ നിയമത്തിലെ 11-ാം സെഷന്‍സ് പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.  സംഘര്‍ഷവുമായി […]

India

വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി. രൂപേഷ്, കന്യാകുമാരി, ഇബ്രാഹിം,ശ്യാം എന്നീ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. രൂപേഷിനും കന്യാകുമാരിക്കും ഗൂഢാലോചനയും, ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും തെളിഞ്ഞു. വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി […]