Keralam

പാനൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണം; യുഡിവൈഎഫ്

പാനൂര്‍: പാനൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് യുഡിഎഫ് യുവജന സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍  പോലീസ് ഒളിച്ച് കളിക്കുകയാണ്. പോലീസ് അന്വേഷിച്ചാല്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും യുഡിവൈഎഫ് നേതാക്കള്‍ആരോപിച്ചു. കേസിന്റെ യഥാര്‍ഥ വിവരങ്ങള്‍ പോലീസ് മറച്ചുവെക്കുന്നു. ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ […]

India

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന്‍ താഹ, മുസവീര്‍ ഹുസൈന്‍ ഷാജിഹ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ മതീന്‍ താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് […]

India

എൻഐഎ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ബംഗാളിൽ തെരഞ്ഞെടുപ്പ് ചർച്ചയാക്കി ബിജെപി

പശ്ചിമ ബംഗാളിലെ ഭൂപതിനഗറിൽ എൻ ഐ എ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വിഷയത്തിൽ വാക്കാൽ ഏറ്റുമുട്ടിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. രാഷ്ട്രീയ നേതാക്കൾ അഴിമതി നടത്താനുള്ള ലൈസൻസാണ് തൃണമൂലിന് വേണ്ടതെന്ന് […]

India

കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ എൻ ഐ എ പിടികൂടി

ബെംഗളുരു: കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ എൻ ഐ എ പിടികൂടി. കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് സബീർ എന്നയാളെ പിടികൂടിയത്. ഇയാളുടെ യാത്ര രേഖകൾ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് രണ്ടിന് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് […]

India

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി ദേശീയ അന്വേഷണ ഏജന്‍സി. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഫോണ്‍നമ്പറിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്. NIA tweets, […]

India

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെന്ന് കരുതുന്നയാളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ഇയാള്‍ മാസ്‌കും തൊപ്പിയുമില്ലാതെ ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇയാള്‍ ഉപേക്ഷിച്ച തൊപ്പി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് കഫേയില്‍നിന്ന് പുറത്തുകടക്കുമ്പോഴുള്ള  വേഷമല്ല, പുറത്തെത്തിയ പുതിയചിത്രത്തിലുള്ളത്. സ്‌ഫോടനത്തിന് ശേഷം ഇയാള്‍ വസ്ത്രം […]