Keralam

‘അടങ്ങാതെ കാട്ടാനക്കലി’; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. […]

Keralam

‘പി വി അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിൽ’, ആര്യാടൻ ഷൗക്കത്ത്

ജനങ്ങൾ നൽകിയ വിജയമാണ് നിലമ്പൂരിലേതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത്. മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിലാണ് നിലമ്പൂർ സീറ്റ് തിരിച്ചുപിടിച്ചപ്പോൾ കാണാൻ പിതാവില്ലാതെ പോയതിൽ വിഷമം ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ട്വന്റി ഫോർ മോർണിംഗ് ഷോയിൽ പറഞ്ഞു. പരമാവധി ആളുകളുമായി സൗഹൃദം നിലനിർത്തി മുന്നോട്ട് പോകുക. […]

Keralam

‘വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. താൻ പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചുവെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ​ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് ഇപ്പോൾ […]

Keralam

വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനംമന്ത്രി വൃത്തികെട്ട ആരോപണമാണ് എഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ […]

Keralam

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ‘ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും’; മന്ത്രി വി ശിവന്‍കുട്ടി

നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് […]

Keralam

‘പിണറായിസം അവസാനിപ്പിക്കും, ആര് മത്സരിച്ചാലും നിലമ്പൂരിൽ ജയം യുഡിഎഫിന്’: പി വി അൻവർ

പിണറായിസത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂർ തിരഞ്ഞെടുപ്പെന്ന് പി വി അൻവർ. പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.ആര് മത്സരിച്ചാലും യുഡിഎഫ് ജയിക്കും. വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ പറഞ്ഞു. പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും. പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം കേരളത്തിലെ ജനങ്ങളെ […]

District News

കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ അനുവദിച്ചു

കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു. കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ച് ചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട […]

Keralam

നിലമ്പൂർ ബൈപ്പാസിന്‌ 154 കോടി രൂപ അനുവദിച്ച് സർക്കാർ

ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിലമ്പൂരിൽ ബൈപ്പാസ് നിർമ്മാണത്തിന് 154 കോടി രൂപ അനുവദിച്ച് സർക്കാർ. ബൈപ്പാസ് നിർമ്മാണത്തിന് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി എൻ ബാലഗോപാൽ അറിയിച്ചു. ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ്‌ ബൈപ്പാസ്‌ റോഡ് നിർമ്മിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ […]

Keralam

അന്‍വറിനെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. അന്‍വര്‍ യുഡിഎഫിന് പിന്തുണ നല്‍കിയ ആളാണ്. ആ പിന്തുണ സ്വീകരിക്കും. അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. എന്ത് […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ഏകോപന ചുമതല എ.പി.അനിൽകുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കിയത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് […]