Keralam

‘ വി വി പ്രകാശിന്റെ വീട്ടില്‍ സ്ഥാനാര്‍ഥി പോകണമെന്നില്ല; അവര്‍ കോണ്‍ഗ്രസ് കുടുംബം’; വി ഡി സതീശന്‍

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. […]

Keralam

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വി വി പ്രകാശിന്റെ വീട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പോയത് സമയ നഷ്ടം മാത്രമെന്നും ആര്യാടന്‍ ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമാണെന്ന് പറഞ്ഞല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]

Keralam

‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും; അൻവർ അന്നും ഇന്നും നാളെയും പ്രധാന ഘടകമല്ല’; എംവി ​ഗോവിന്ദൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം സ്വരാജിന് വി വി പ്രകാശന്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത് ചെറിയ കാര്യമല്ല. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വർദ​ഗീയതയ്ക്കെതിരെ […]

Keralam

‘അന്‍വര്‍ കുറച്ച് വോട്ട് പിടിക്കും; ഞങ്ങളെ അത് ബാധിക്കില്ല’; രമേശ് ചെന്നിത്തല

യുഡിഎഫിന്റെ കുറച്ചു വോട്ട് പി വി അന്‍വറിന് പോയേക്കാമെന്ന് രമേശ് ചെന്നിത്തല ഒന്‍പത് വര്‍ഷം എംഎല്‍എ ആയതുകൊണ്ട് അന്‍വര്‍ കുറച്ചു വോട്ട് പിടിക്കും. അന്‍വര്‍ കൂടുതലും പിടിക്കുക എല്‍ഡിഎഫിന്റെ വോട്ട് ആയിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്‍വര്‍ അത്ര വലിയ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വോട്ട് എന്തായാലും […]

Keralam

‘മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നടത്തുന്നത് തോൽവി മുന്നിൽ കണ്ട്’; ആര്യാടൻ ഷൗക്കത്ത്

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നടത്തുന്നത് തോൽവി മുന്നിൽ കണ്ടതുകൊണ്ടാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.നിലമ്പൂരിൽ എൽ.ഡി.എഫ്-യുഡിഎഫ് പോരാട്ടമാണ് നടക്കുന്നത്. പിന്നെയുള്ളത് സ്വതന്ത്രരായ ചിലർ മാത്രം, അത്രയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് താൻ രണ്ട് കേസുകളിൽ പ്രതിയാണ്. കേന്ദ്ര നിയമങ്ങൾ […]

Keralam

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന; പെട്ടി തുറന്ന് പരിശോധിച്ചു

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. […]

Keralam

‘ചിലരുടെ നിലപാട് മുഴുവൻ സാംസ്‍കാരിക സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ല’: ആര്യാടൻ ഷൗക്കത്ത്

ചില സാംസ്‍കാരിക പ്രവർത്തകരുടെ നിലപാട് മൊത്തം സാംസ്‍കാരിക പ്രവർത്തകരുടെയും നിലപാടല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ചില ഇടതുപക്ഷ താത്പര്യമുള്ളവർ പറയുന്നത് അവരുടെ കാര്യമാണ്, അത് എല്ലാവരുടെയും കാര്യമായി കരുതേണ്ട. ഈ വിഷയത്തിൽ കല്പറ്റ നാരായണനെ പോലുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് താൻ ഇല്ലെന്നും നിലമ്പൂരിൽ […]

Keralam

‘അവർ ആശമാരല്ല, അരാജക സമരക്കാർ’; എ വിജയരാഘവൻ

സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവർ ആശാ വർക്കർമാരല്ല യുക്തി രഹിതമായ അരാജക സമരം നടത്തുന്നവരാണെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. ആശമാരുടേത് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ്. അങ്ങിനെയൊരു സമരം നടത്തുന്നവർക്ക് ആശമാരുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുക രാഷ്ട്രീയ താല്പര്യങ്ങളായിരിക്കും. ഇടതുപക്ഷ വിരുദ്ധതയിൽ […]

Keralam

‘ചിലര്‍ക്ക് പെട്ടന്ന് മനുഷ്യനാകാന്‍ പറ്റില്ല; എന്നെങ്കിലുമൊരിക്കല്‍ അവരൊക്കെ മനുഷ്യരായി മാറുമെന്ന് പ്രതീക്ഷിക്കാനേ പറ്റൂ ‘ ; എം സ്വരാജ്

മലപ്പുറം ജില്ലയുടെ ചരിത്രം ഓര്‍മിപ്പിക്കേണ്ടി വന്നത് വിദ്വേഷ പരാമര്‍ശങ്ങള്‍ വന്നതിനാലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. വഴിക്കടവില്‍ നിന്ന് മലപ്പുറം ജില്ല വിരുദ്ധ ജാഥ നടത്തിയത് ആരെന്ന് പറയണം. വര്‍ഗീയത പറയുന്ന ചിലര്‍ക്ക് മനുഷ്യനാകാന്‍ കുറച്ച് സമയം എടുക്കുമെന്നും എം സ്വരാജ് പറഞ്ഞു. ചിലര്‍ക്ക് പെട്ടന്ന് മനുഷ്യനാകാന്‍ […]

Keralam

പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി

ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇന്നലെ രാത്രിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതിനെച്ചൊല്ലി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു […]