Keralam

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെയാണെന്ന് അദേഹം പറഞ്ഞു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും വഞ്ചകർ ആണ് എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു. മലപ്പുറത്തെ ജനങ്ങൾ കോപ്പി അടിച്ചു ജയിച്ചു എന്നാണ് വിഎസ് […]

Keralam

പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി;തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല; സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.  തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ […]

Keralam

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബം

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. പാണക്കാട് കുടുംബത്തിലെ ആരും തിരഞ്ഞെടുപ്പ് വേദിയിലെത്തിയില്ല.പാണക്കാട് സാദിഖലി തങ്ങളാണ് കൺവെൻഷനിൽ സാധാരണഗതിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്. […]

Keralam

‘നിലമ്പൂരിൽ വിജയം സുനിശ്ചിതം; ട്രോളുകളെ സർഗാത്മകമായി കാണുന്നു’; എം സ്വരാ‍ജ്

തനിക്ക് എതിരായ ട്രോളുകളെ സർഗാത്മകമായി കാണുന്നുവെന്ന് എം സ്വരാജ്. ജനാധിപത്യത്തിൽ ഇതൊക്കെ ആസ്വദിക്കാവുന്നതാണ്. അത് എല്ലാകാലത്തും ഉണ്ടാകുമെന്ന് എം സ്വരാജ്  പറഞ്ഞു. ട്രോളുകൾ എല്ലാ തിരഞ്ഞെടുപ്പിലും വരുന്നതാണ്, അതിൽ ആരെയും കുറ്റം പറയാനില്ല. മുഖ്യമന്ത്രി കൈപിടിച്ചുയർത്തിയപ്പോൾ തോറ്റവരുടെ പട്ടികയിലേക്ക് താനും വരുമെന്നത് തെറ്റായ ധാരണയാണ്. നിലമ്പൂരിൽ എൽഡിഎഫ് വിജയം […]

Keralam

പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് […]

Keralam

‘മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നു; രണ്ട് ദിവസം സമയം ഉണ്ടല്ലോ’; പിവി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. താനും ചർച്ചക്കില്ലെന്ന് നേരത്തെ പറഞ്ഞു. യുഡിഎഫിലേക്കുള്ള വാതിൽ സ്ഥിരമായി അടച്ചു എന്നല്ല. തിരഞ്ഞെടുപ്പ് […]

Uncategorized

‘മത്സരിക്കില്ലെന്ന അൻവറിന്റെ തീരുമാനം നല്ലത്, യുഡിഎഫ് വാതിൽ കൊട്ടി അടച്ചിട്ടില്ല’; കെ.മുരളീധരൻ

നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായിസത്തിനെതിരെ പോരാടുന്ന അൻവർ യുഡിഎഫിനൊപ്പം സഹകരിക്കണം. ആരും അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഒൻപത് വർഷത്തെ ഭരണം, ഇതൊന്നും ചർച്ച ചെയ്യാതെ ഒരു വ്യക്തിയെ മാത്രം […]

Keralam

‘സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു; സ്വരാജിനെ കൊണ്ടുവന്നു; ജയിക്കും’ ; ഗണേഷ് കുമാര്‍

പിവി അന്‍വര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജി വച്ചതാണെന്നും സ്വന്തം നിലയില്‍ വിളിച്ചു വരുത്തിയ തെരഞ്ഞെടുപ്പാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജിവച്ച ആളാണ് അന്‍വര്‍. അതൊരു ദേശദ്രോഹമായി തന്നെ കാണണം. ഒരു വ്യക്തി മരണപ്പെടുകയാണെങ്കില്‍ അവിടെ തിരഞ്ഞെടുപ്പ് വരുന്നത് ആരുടെയും […]

Keralam

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. […]

Keralam

‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും, ഗവൺമെൻ്റിന് അനുകൂല സാഹചര്യമാണ്, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’: ടി പി രാമകൃഷ്ണൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലമ്പൂരിൽ  എൽഡിഎഫ്സ്ഥാ നാർഥിയായി M സ്വരാജ് മത്സരിക്കണമെന്ന് CPIM തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എൽഡിഎഫ്  യോഗം ചേർന്നു. എല്ലാ ഘടകകക്ഷികളും തിരുമാനം സ്വാഗതം ചെയ്തു. യുഡി എഫ് വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം […]