Keralam

നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ്; ഡോ. ഷിനാസ് ബാബു പരിഗണനയിൽ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്ന് വിവരം. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ട് നേടിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കൾ കോർ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. […]

Keralam

‘അന്‍വറിനെ തള്ളിക്കളയുന്നില്ല; ചര്‍ച്ചകള്‍ തുടരും’; രമേശ് ചെന്നിത്തല

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം നീളുമ്പോഴും, അന്‍വറുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല  പറഞ്ഞു.  കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക […]

Keralam

‘അന്‍വര്‍ വിഷയം വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട, അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് ആഗ്രഹം’: കെ സുധാകരന്‍

യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. […]

Keralam

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല. എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ  പറഞ്ഞു. ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നത് ആത്മവിശ്വാസത്തോടെയാണ് […]

Uncategorized

കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍

കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു. പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് […]

Keralam

മുന്നിൽ നിന്ന് നയിക്കാൻ വി.ഡി സതീശൻ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലമ്പൂരിലെത്തി. ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ വി.ഡി. സതീശൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ അദ്ദേഹം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ […]

Keralam

‘മുസ്ലീം ലീഗിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു’;കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍

പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെയാണ് അന്‍വര്‍ പികെ കുഞ്ഞകിക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. പിഎംഎ സലാമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. […]

Keralam

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം; ചര്‍ച്ചകള്‍ക്കായി എം വി ഗോവിന്ദന്‍ നിലമ്പൂരില്‍ എത്തും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ നിലമ്പൂരില്‍ എത്തും. ജില്ലാ നേതൃത്വവുമായും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുമായും ചര്‍ച്ച നടത്തും. മികച്ച സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയില്‍ ഇതിനോടകം ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ പുറത്തുള്ള […]

Keralam

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ മത്സരരംഗത്ത് പിവി അന്‍വര്‍ ഉണ്ടാകും

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി. അസോസിയേഷന്‍ ഒന്നും ഇനി പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. […]