Keralam

നീലഗിരി താറിനെ കാണാന്‍ കാത്തിരിക്കേണം; രാജമലയിലിത് പ്രജനനകാലം, ഉദ്യാനം 2 മാസത്തേക്ക് അടച്ചു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാജമല ഫെബ്രുവരി 1 മുതല്‍ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം മുന്‍നിര്‍ത്തിയാണ് നടപടി. ഇക്കാലയളവില്‍ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. രണ്ട് മാസത്തേക്ക് അടച്ചിടുന്ന രാജമല ഏപ്രില്‍ ഒന്നിന് വീണ്ടും തുറക്കും. വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. […]