India

നിമിഷ പ്രിയ കേസ്; മാധ്യമങ്ങളെയും കാന്തപുരത്തെയും വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ആക്ഷൻ കൗൺസിലിനെയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന് മധ്യസ്ഥൻ എന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത […]

Keralam

നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി’; കാന്തപുരം

യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സുന്നി പണ്ഡിതൻ കേരളത്തിൽ എത്തുമെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാർ സ്ഥിരീകരിച്ചു. ആരെയും അറിയിക്കാതെ ഇത്തരം […]

India

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ […]

India

‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള […]

India

“നിമിഷ പ്രിയയുടെ ജീവന് അടിയന്തര ഭീഷണിയില്ല”; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കേടതി

ന്യൂഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന് ഉടനടി ഭീഷണിയില്ലെന്ന് ആക്ഷൻ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആക്ഷൻ കൗണ്‍സില്‍ അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രൻ കോടതിയില്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ […]

Uncategorized

നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോ​ഗിക ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ‌ വ്യക്തമാക്കിയിരുന്നു. നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാ​ഗമായല്ല ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. […]

India

‘അനാവശ്യ പ്രചരണം നടത്തരുത്, എന്നെ ആരും തടവിലാക്കിയിട്ടില്ല’; നിമിഷപ്രിയയുടെ അമ്മ

മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു. ‘2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും […]

India

നിമിഷ പ്രിയയുടെ മോചനം; യമനിലേക്ക് പോകാൻ പ്രതിനിധി സംഘം തയ്യാര്‍, ഇനി വേണ്ടത് കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്‌ക്ക് പ്രതിനിധി സംഘം യമനിലേക്ക് പോകാൻ തയ്യാറെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്‌ടാവ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചാല്‍ ഉടൻ യമനിലേക്ക് തിരിക്കുമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു. നിമിഷ പ്രിയയുടെ […]

India

‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ന്‌ഴ്‌സ് നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്‍റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെയും ഇടപെടല്‍ ഫലം ചെയ്യുമെന്നു കരുതുന്നില്ലന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയില്‍ പറഞ്ഞു. […]

India

നിമിഷപ്രിയയുടെ മോചനം: ശുഭ സൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്.  കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ […]