Keralam

നിമിഷപ്രിയയുടെ വധശിക്ഷ 16 ന് നടപ്പാക്കും; മെസ്സേജ് ലഭിച്ചെന്ന് ഭർത്താവ്

പാലക്കാട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം  സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്. ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് […]

India

‘സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’; നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും […]

India

നിമിഷപ്രിയയുടെ വധശിക്ഷ: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്

വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെ.വി തോമസ് കത്ത് അയച്ചത്. നയതന്ത്ര […]

India

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ 16ന്; ഉത്തരവ് കൈമാറി

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് […]

India

നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ

നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു […]

World

‘വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിച്ചെന്ന് അവരെന്നോട് പറഞ്ഞു’; നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. വധശിക്ഷ നടപ്പാക്കാന്‍ […]

Uncategorized

‘നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷ’; ഹൂതി വിമത നേതാവുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് സേവ് നിമിഷ പ്രിയ ഫോറം. യെമനിലെ വിമത വിഭാഗം ഹൂതി നേതാവ് അബ്‌ദുല്‍ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നടത്തിയ ചർച്ച നിമിഷയുടെ മോചനത്തിൽ നിർണായകമാവുമെന്നാണ് സേവ് നിമിഷ പ്രിയ ഫോറത്തിന്‍റെ […]

Keralam

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ […]

World

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ യമന്‍ എംബസി. ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി ശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. നിമിഷപ്രിയ പ്രതിയായ […]

World

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]