Keralam

പാലക്കാട് ഒരാള്‍ക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി […]

Keralam

കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്. സംസ്ഥാനത്ത് 116 പേരാണ് ഹൈസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്ര സംഘം മലപ്പുറത്ത് […]

Keralam

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം […]

Keralam

നിപ: വയനാട്ടില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം, ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

കല്‍പറ്റ: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.മോഹന്‍ദാസ് അറിയിച്ചു. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ പഴംതീനി വവ്വാലുകളുടെ […]

Health

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ […]

Health

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ പുറത്തു വന്നിരിക്കുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്. നിപ വ്യാപനം കൂടുതൽ മെയ് – സെപ്റ്റംബറാണെന്നും അതു വരെ ജാഗ്രത തുടരണമെന്നും നിർദേശമുണ്ടായിരുന്നു. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് […]

Health

സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതര്‍, തിരുവാലിയില്‍ ഇന്നും ആരോഗ്യ സര്‍വേ; നിയന്ത്രണം തുടരും

മലപ്പുറം: രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്നും ആരോഗ്യ വകുപ്പ് സര്‍വേ തുടരും. ഇന്നലെ നടത്തിയ സര്‍വേയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങള്‍ കൂടി വരുന്നതോടെ […]

Health

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

മലപ്പുറം ജില്ലയില്‍ നിപയില്‍ ജാഗ്രത തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. നിലവില്‍ 175 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിൽ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ യാത്രാ വിവരങ്ങളും സമയവും […]

Health

കേരളം മലപ്പുറത്തെ നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് […]

Health

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന് രോഗബാധ; രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് വീണ്ടും നിപ. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 151 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]