
വീണ്ടും നിപ മരണം? മലപ്പുറത്ത് മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന് നിപയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രൊബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. കഴിഞ്ഞ ഒൻപതിനായിരുന്നു യുവാവ് എംഇസ് മെഡിക്കല്‍ കോളേജില്‍വെച്ച് ചികിത്സയിലിരിക്കെ മരിച്ചത്. സാമ്പിള്‍ പുനെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പുനെയിലെ പരിശോധനയിലും […]