Keralam

ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷം; നിയമസഭയിൽ പ്ലക്കാർഡുമായി പ്രതിഷേധം

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. […]

Keralam

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് സർക്കാർ; മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സ നിഷേധം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആരോഗ്യ വകുപ്പിലെ വീഴ്ചകളും, പരിമിതികളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. […]

Keralam

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധവുമായി പ്രതിപക്ഷം

കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് തള്ളി സ്പീക്കർ. എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയവരെ ക്രൂരമായി മർദിച്ചെന്നും ഇക്കാര്യം വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. അടിയന്തര പ്രാധാന്യമില്ലെന്ന് എങ്ങനെ പറയുമെന്നും വിഡി സതീശൻ‌ ചോദിച്ചു. പ്രതിഷേധവുമായി […]

Uncategorized

ശബരിമല സ്വര്‍ണക്കൊളള; ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലില്‍ സ്തംഭിച്ച് നിയമസഭ; ചൊവ്വാഴ്ച വരെ പിരിഞ്ഞു

ശബരിമല സ്വര്‍ണക്കൊളള സംബന്ധിച്ച ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ നിയമസഭ സ്തംഭിച്ചു. സ്വര്‍ണക്കൊളള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതില്‍ മന്ത്രി വി.എന്‍.വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എസ്‌ഐടിയുടെ മേലുള്ള മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്വര്‍ണക്കൊള്ള വിഷയത്തില്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച […]

Keralam

ദ്വാരപാലകശില്‍പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റത്?, ദേവസ്വം മന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; നിയമസഭയില്‍പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല  സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാളെയെങ്കിലും സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണ്‍ പോറ്റിയുമായി ചേര്‍ന്ന് […]

Keralam

മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കി രമേശ് ചെന്നിത്തല; പോലീസുകാര്‍ക്കെതിരായ നടപടി സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്‌പീക്കര്‍ക്ക് അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം […]

Keralam

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്റെ കരട് തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള […]

Keralam

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം. വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് […]

Keralam

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ

കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് […]

Keralam

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതിൽ സർക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരി തടയുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. സിനിമയും സീരീയലുമെല്ലാം അക്രമത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് സിനിമാ ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ലഹരിക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ആക്ഷൻ പ്ലാനിന് ഒപ്പം നിൽക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് […]