Health

നോർക്ക-യു.കെ മിഡ്‌വൈഫുമാരുടെ റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം

യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടികളുടെ ഭാഗമായുളള നോർക്ക റൂട്ട്‌സ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാം. നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം. ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. […]

Keralam

‘നോര്‍ക്ക റൂട്ട്‌സ് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും, ലോകകേരളം പോര്‍ട്ടലില്‍ എല്ലാ സേവനങ്ങളും ലഭ്യമാകും

എല്ലാ ഗവ സേവനങ്ങളും പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അറ്റസ്‌റ്റേഷന്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധികളുമായി തൈക്കാട് നോര്‍ക്ക സെന്ററില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറ്റസ്റ്റേഷന്‍ […]

Keralam

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള […]

Keralam

സൗദി എം ഒ എച്ചില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: നോര്‍ക്ക റിക്രൂട്ട്‌മെന്റിലേയ്ക്ക് ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്‍ഐസിയു (നവജാത ശിശു ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), […]

Keralam

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ നെയിം പദ്ധതി: 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം അക്കൗണ്ടില്‍

തിരുവനന്തപുരം : പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ അസിസ്റ്റഡ് & മൊബിലൈസ്‌ഡ് എംപ്ലോയ്‌മെൻ്റ് അഥവാ നെയിം (NAME) പദ്ധതി ആരംഭിച്ചു. പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. […]

Keralam

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് […]

Keralam

വിദേശത്ത് തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള എല്ലാ പരസ്യങ്ങളും വിശ്വസിക്കരുത്; നോര്‍ക്ക നല്‍കുന്ന മുന്നറിയിപ്പുകള്‍

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശനവിസ) വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ […]

Keralam

ജര്‍മ്മനിയില്‍ നഴ്സിങ് ഹോമുകളില്‍ നഴ്സുമാര്‍; നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന് അവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സ് തസ്തികയിലേയ്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ അപേക്ഷനല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് […]

General

നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്: സൗദി ആരോ​ഗ്യ മന്ത്രാലയത്തിൽ മെയിൽ നഴ്സ് ഒഴിവുകൾ

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം(ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. യോ​ഗ്യത നഴ്സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി […]

Keralam

മലയാളികൾക്ക് അവസരം; മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് […]