
‘സമിതിയുടെ നേതൃത്വം തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതാവണം’ ; അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നിലപാടില്‍ വിശദീകരണവുമായി എന്‍എസ്എസ്. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ […]