Keralam

ഓണവിപണി പിടിച്ച് കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത് 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ […]

Festivals

‘സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓണാശംസ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിൻ്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ […]

Festivals

നല്ലോണമുണ്ണാന്‍ നാടും നഗരവും; ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികള്‍

തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി.  സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം. തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ […]

Keralam

ഇനി ഒരാഴ്ചക്കാലം തലസ്ഥാനത്ത് കളർഫുൾ ഓണം; സംസ്ഥാന സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം

സംസ്ഥാന സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 33 വേദികളിലായി ഇനി ഒരാഴ്ചക്കാലം തലസ്ഥാനത്ത് കളർഫുൾ ഓണം. ആഘോഷങ്ങൾ ചില വിഭാഗങ്ങളിൽ മാത്രമായി ചുരുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട […]

Colleges

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പോലീസ്കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ […]

Keralam

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് […]

Keralam

ഓണം കളറാക്കാന്‍ 19,000 കോടി രൂപ വേണം; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ധനവകുപ്പ്

നാടെങ്ങും ഓണ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ ആഘോഷം കളറാക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ധനവകുപ്പ്. 19,000 കോടി രൂപ ഓണ ചിലവുകള്‍ക്ക് വേണ്ടി മാത്രം വരുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു സാമ്പത്തിക വര്‍ഷാവസാനത്തെ ചിലവിന് സമാനമാണ്, ഓണക്കാലത്തെ സര്‍ക്കാരിന്റെ ബാധ്യത. […]

Keralam

‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിൽ ‘ഒരുമയോടെ ഒരോണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാൽ ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി […]

General

തൂശനിലയില്‍ ചോറും 26 കൂട്ടം കറികളും റെഡി, ഓണസദ്യ കഴിക്കുന്നതിനുമുണ്ട് ചില രീതികള്‍

അത്തം തുടങ്ങിയാൽ പിന്നെ ഓണ നാളുകളാണ്. മുറ്റത്ത് അത്തപ്പൂക്കളമൊരുക്കി പുത്തൻ കോടിയും വാങ്ങി ഉത്രാടപ്പാച്ചിലും കഴിഞ്ഞ് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. തിരുവോണത്തിന് ഏറ്റവും പ്രധാനം വിഭവ സമൃദ്ധമായ സദ്യ തന്നെയാണ്. തൂശനിലയിൽ 26 കൂട്ടം കറികളും ചോറും വിളമ്പി നിലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരനിരയായിരുന്ന് സദ്യ ഉണ്ണും. […]

Keralam

നാട് ഉത്രാടപ്പാച്ചിലിലേക്ക്; ഇന്ന് ഒന്നാം ഓണം

ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു […]