India

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെടിനിർത്തൽ ധാരണയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നതിനിടെ, ധാരണയിൽ എത്തിയതിന് ഇരു രാഷ്ട്രങ്ങളെയും അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് […]

Uncategorized

പാക് സൈന്യം ഭീകരർക്കൊപ്പം, മറുപടി നൽകേണ്ടത് ആവശ്യമായിരുന്നു; സംയുക്ത സേന

പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടു ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് (ഡയറക്ടർ ജനറൽ […]

Keralam

‘ട്രംപിന്റേത് അവഹേളനതുല്യമായ പരാമര്‍ശങ്ങള്‍, ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോൺ ബ്രിട്ടാസ് എം പി

1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ […]

India

‘ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല, ഭീരകകരെ പിന്തുടർന്ന് വേട്ടയാടും; പാകിസ്താന് ഉള്ളിൽ ചെന്ന് സായുധ സേന മറുപടി നൽകി’;രാജ്‌നാഥ് സിങ്

സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സായുധസേന ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നേടി നൽകി എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് ശത്രുക്കൾക്കായുള്ള സന്ദേശം. രാജ്യം ഒന്നടങ്കം ഇന്ത്യൻ സായുധസേനയോട് നന്ദി പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടി മാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ്. […]

India

ശത്രുവിനെയും മിത്രത്തെയും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും, ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് അഫ്‌ഗാനിസ്ഥാൻ

ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്ഗാൻ പാകിസ്താന് മറുപടി നൽകി. ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ശത്രുവിനെയും മിത്രത്തെയും കണ്ടാൽ തങ്ങൾക്ക് […]

India

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം. സമ്പൂര്‍ണവും അടിയന്തരവുമായ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗിതയും ബുദ്ധിശക്തിയും പ്രദര്‍ശിപ്പിച്ചതിന് ട്രംപ് […]

India

‘രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു’, പാകിസ്താനിനുള്ളിൽ ആക്രമണം അനിവാര്യം; സൈന്യത്തെ അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി

ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്. ‘രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്താനിനുള്ളിലെ ആക്രമണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. “പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ […]

India

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട: ഇന്ത്യന്‍ ഓയില്‍

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ഓയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും […]

India

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ബിസിസിഐയുടേതാണ് തീരുമാനം. താരങ്ങളുടേയും കാണികളുടേയും സുരക്ഷ മുഖ്യമെന്ന് ബിസിസിഐ അറിയിച്ചു. വിദേശതാരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. പിടിഐയാണ് ബിസിസിഐയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ധര്‍മശാലയില്‍ നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സും ഡല്‍ഹി […]

India

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്. അതേസമയം വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ […]