India

‘നമ്മുടെ ധീരനായ സൈനികർ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു’;സൈന്യത്തിൽ അഭിമാനം എന്ന് പ്രിയങ്ക ഗാന്ധി

ഇന്ത്യൻ സൈന്യത്തിൽ അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. നമ്മുടെ ധീരനായ സൈനികർ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികൾ നേരിടാനുള്ള ധൈര്യം നൽകുകയും ചെയ്യട്ടെ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പാകിസ്താനിലെയും പാക് […]

India

12 ദിവസത്തോളം നീണ്ട ആസൂത്രണം; പഴുതടച്ച സൈനിക നീക്കം, പ്രതിരോധിക്കാന്‍ ഇട നല്‍കാതെ മിന്നലാക്രമണം

ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് 12 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍. 8-9 ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണ പദ്ധതി രൂപപ്പെടുത്തുന്നത്. ഓപ്പറേഷനില്‍ ആക്രമിക്കേണ്ട പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളെയും മൊഡ്യൂളുകളെയും കണ്ടെത്താനായി വീണ്ടും മൂന്നു നാലു ദിവസം […]

India

‘സൈന്യത്തില്‍ അഭിമാനം’; ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സേനയില്‍ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്നും ഖര്‍ഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ പറയുന്നു. സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരായ സൈനിക നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്‌സില്‍ […]