
റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ […]