സെഞ്ച്വറി അടിച്ച് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; എത്തിയത് 35,000 കോടിയുടെ നിക്ഷേപം
ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പി രാജീവ്.എന്‍ഡിആര്‍ സ്‌പെയ്‌സിന്റെ വെയര്‍ഹൗസിംഗ് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് ആലുവയില്‍ തറക്കല്ലിട്ട് നിര്‍മ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെയാണ് നൂറാമത്തെ പദ്ധതിയും യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 276 പദ്ധതികള്‍ക്ക് ഭൂമി […]
