Keralam

യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ […]

Keralam

‘തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഭീഷണി, ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്’: പിവി അൻവർ

സംസ്ഥാനത്ത് ലഹരിക്ക് എതിരെ തൃണമൂൽ കോൺഗ്രസ് ധർണയും ബോധവത്കരണവും നടത്തുമെന്ന് മുന്‍ എം.എല്‍.എ. പി വി അൻവർ. പൊലീസിലും എക്‌സൈസിലും ലഹരി മാഫിയയുമായി ബന്ധമുള്ളവർ ഉണ്ട്. CPIM തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഒരു തൊഴിലാളി പ്രശ്നം പോലും ചർച്ച ചെയ്തിട്ടില്ല. മുതലാളിത്തം […]

Keralam

പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിലേക്ക് പിവി അൻവർ

പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയിൽ പങ്കെടുക്കുമെന്ന് പിവി അൻവർ. നാളെ പരിപാടിയിൽ പങ്കെടുക്കും. ഔദ്യോഗികമായി കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചു. മലയോര പരിപാടിയിൽ ആര് നടത്തിയാലും പങ്കെടുക്കും എന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. നിങ്ങൾ ആരും പ്രശ്നം ഉണ്ടക്കാഞ്ഞാൽ മതിയെന്നും പി വി അൻവർ വ്യക്തമാക്കി. മുസ്‌ലീം […]

Keralam

11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  വിശദഅന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് […]

Keralam

പിവി അൻവറിൻറെ പോലീസ് സുരക്ഷ പിൻവലിച്ചു

പിവി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ […]

Keralam

വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് ശശിയെന്ന പരാമര്‍ശം; അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി.വി അന്‍വറിന് വീണ്ടും പി.ശശിയുടെ വക്കീല്‍ നോട്ടീസ്.വി.ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന അന്‍വറിന്റെ പരാമര്‍ശത്തിലാണ് നടപടി.പി.ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് […]

Keralam

‘അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, കോൺഗ്രസ് എന്ന് പറയുന്നത് അൻവർ അല്ല’: കെ സുധാകരൻ

അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്. അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാർഥി ആക്കണമെന്ന് പറഞ്ഞത് […]

Keralam

നിലമ്പൂർ എംഎല്‍എ സ്ഥാനം രാജിവെച്ച് പി. വി. അന്‍വർ

നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി. അന്‍വര്‍. രാവിലെ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു രാജിപ്രഖ്യാപനം. എംഎല്‍എ ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ അന്‍വര്‍ കാറിലെ എംഎല്‍എ ബോർഡ് മറച്ചുവെച്ചാണ് സഭയില്‍ സ്പീക്കറെ കാണാനെത്തിയത്. അപ്പോള്‍തന്നെ രാജി ഉറപ്പിച്ചിരുന്നു. സ്പീക്കറെ കാണുന്നതിനുമുന്‍പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി […]

Keralam

‘അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി. അതേസമയം, പി വി […]

Keralam

പി വി അന്‍വറിന് ജാമ്യം; ഡിഎഫ്ഒ ഓഫിസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന് കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അന്‍വര്‍ ജയില്‍ മോചിതനാകും. […]