India

‘ഒരു തീവ്രവാദിയെയും വെറുതെ വിടില്ല ; ഭീകരവാദം അവസാനിക്കുന്നത് വരെ വിശ്രമിക്കില്ല’; മുന്നറിയിപ്പുമായി അമിത് ഷാ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഭീരുത്വപരമായ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും ഓരോരുത്തരോടും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. […]

India

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹർജി; ‘സേനയുടെ മനോവീര്യം കെടുത്തുകയാണോ?’ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. […]

India

പഹൽഗാം ഭീകരക്രമണം, മുഖ്യസൂത്രധാരൻ ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദ്; ഇയാൾ നിരവധി പേരെ റിക്രൂട്ട് ചെയ്തതായി എൻഐഎ

പഹൽഗാം ഭീകരക്രമണത്തിൽ മുഖ്യസൂത്രധാരൻ ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദെന്ന് എൻഐഎ.എൻ ഐ എ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കശ്മീർ കുപ് വാര സ്വദേശിയാണ് ഫാറൂഖ് അഹമ്മദ്. ഇയാൾ നിലവിൽ പാക് അധീന കശ്മീരിൽ ഉണ്ടെന്നും വിവരം. […]

India

ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യത: പാക് പ്രതിരോധവകുപ്പ് മന്ത്രി

ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താന്‍ പ്രതിരോധവകുപ്പ് മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്‍ മന്ത്രിസഭ അടിയന്തര യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍ മന്ത്രി അട്ടത്തുള്ള തരാറും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെ എക്‌സിലൂടെയാണ് […]

India

‘സമാധാനം പുലരണം’; ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി. ഇന്ത്യയും പാകിസ്താനും സഹോദര അയൽക്കാരാണെന്നും മേഖലയിൽ സമാധാനം പുലരണമെന്നും ഇറാൻ പ്രതികരിച്ചു. എക്സിലൂടെയാണ് പ്രതികരണം. ഇതിനിടെ ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ […]

India

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; അടിയന്തര നിർദേശം നൽകി അമിത് ഷാ

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാൻ അടിയന്തര നിർദേശം നൽകി അമിത് ഷാ. പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ […]

India

‘ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും’; ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് പാകിസ്താൻ അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു […]

India

‘മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നത്’; മോഹൻ ഭാഗവത്

മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് […]

World

പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി

പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. “ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ […]

India

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. ഇതിനിടെ പഹൽഗാം ഭീകരാക്രമണ ആസൂത്രണത്തിൽ ഹമാസും ഉണ്ടെന്ന് […]