World

പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന; തീരുമാനത്തിന് പിന്നിലെന്ത്?

പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന. 60 ബില്യണ്‍ ഡോളറിൻ്റെ ചൈന- പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം. ഷാങ്ഹായ് ഉച്ചകോടിയുടേയും പാകിസ്താന്‍ കൂടുതലായി അമേരിക്കയുമായി അടുക്കുന്നതിൻ്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനമെന്നാണ് വിവരം.  ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്ഥാനിലെ തുറമുഖമായ […]

India

‘സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉറപ്പ്’; മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാകിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കിൽ […]

India

‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ […]

India

‘സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം’: ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ

സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. എന്നാൽ സിന്ധു നദീ ജല കരാറിൽ നിലവിൽ ചർച്ചകൾക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം […]

India

കശ്മീരില്‍ ഭീകരത പടര്‍ത്താനായിരുന്നു ശ്രമം, ലക്ഷ്യം കലാപം; പാകിസ്ഥാനെതിരെ മോദി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. കശ്മീരിലെ ചെനാബില്‍ ഐഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം യാഥാര്‍ഥ്യമാക്കിയെന്ന് മോദി പറഞ്ഞു. 46,000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച […]

India

ഹണിട്രാപ്പിൽ കുടുങ്ങി, പാകിസ്ഥാന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകി; യുവ എഞ്ചിനീയർ പിടിയിൽ

മുംബൈ: പാകിസ്ഥാനുവേണ്ടി ചാരവൃത്തി  നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. താനെയിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയറായിരുന്നു രവീന്ദ്ര വർമ. […]

India

‘കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ’; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ്. “കശ്മീർ […]

India

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് […]

India

ഡൽഹിയിൽ പാക് ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ; രണ്ടുപേർ അറസ്റ്റിൽ

ഡൽഹിയിൽ പാക് ചാര സംഘടനയുടെ ആക്രമണ പദ്ധതി രഹസ്യന്വേഷണ ഏജൻസികൾ തകർത്തു. ഐഎസ്ഐ ചാരൻ അൻസാറുൽ മിയ അൻസാരി അടക്കം രണ്ടുപേർ പിടിയിലായി. നിർണായക രേഖകളും കണ്ടെത്തി. ഡൽഹിയിലെ പാക് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരും ശൃംഖലയിൽ ഭാഗമാണെന്നാണ് സൂചന. മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. […]

India

പാകിസ്താൻ സന്ദർശിച്ച് നിർണായക വിവരങ്ങൾ ചോർത്തി; പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.മൊറാദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പാകിസ്താനിൽ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തി ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. അതിർത്തികടന്നുള്ള മയക്ക് മരുന്ന് കടത്തലിലും […]