India

‘കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ’; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ്. “കശ്മീർ […]

India

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് […]

India

ഡൽഹിയിൽ പാക് ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ; രണ്ടുപേർ അറസ്റ്റിൽ

ഡൽഹിയിൽ പാക് ചാര സംഘടനയുടെ ആക്രമണ പദ്ധതി രഹസ്യന്വേഷണ ഏജൻസികൾ തകർത്തു. ഐഎസ്ഐ ചാരൻ അൻസാറുൽ മിയ അൻസാരി അടക്കം രണ്ടുപേർ പിടിയിലായി. നിർണായക രേഖകളും കണ്ടെത്തി. ഡൽഹിയിലെ പാക് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരും ശൃംഖലയിൽ ഭാഗമാണെന്നാണ് സൂചന. മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. […]

India

പാകിസ്താൻ സന്ദർശിച്ച് നിർണായക വിവരങ്ങൾ ചോർത്തി; പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.മൊറാദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പാകിസ്താനിൽ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തി ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. അതിർത്തികടന്നുള്ള മയക്ക് മരുന്ന് കടത്തലിലും […]

India

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ; വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം ചര്‍ച്ച നടത്തും. വിദേശ മാധ്യമങ്ങളേയും സംഘം കാണും. സംഘാംഗങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ സംഘം ഈ മാസം […]

India

‘പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന വേണ്ട’; ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ […]

India

‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ  പറഞ്ഞു. നിരവധി ചോദ്യങ്ങളുണ്ടെങ്കിലും എല്ലാം ‌ചോദിക്കുന്നില്ലെന്ന് കെ […]

India

‘നമ്മുടെ ലക്ഷ്യം ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു; യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ല’; ശശി തരൂർ‌

ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗം ശശി തരൂർ. 1971ലെ സ്ഥിതി അല്ല 2025ൽ എന്ന് അദേഹം പറഞ്ഞു. ഈ യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ല. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. അമേരിക്കയുടെ മധ്യസ്ഥയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു കോൺഗ്രസ്‌ […]

India

വിലക്ക് ലംഘിച്ചു; പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ സേനക പൂര്‍ണ സ്വാതന്ത്ര്യം

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി […]

India

ശത്രുവിനെയും മിത്രത്തെയും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും, ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് അഫ്‌ഗാനിസ്ഥാൻ

ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്ഗാൻ പാകിസ്താന് മറുപടി നൽകി. ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ശത്രുവിനെയും മിത്രത്തെയും കണ്ടാൽ തങ്ങൾക്ക് […]