World

പാകിസ്താനില്‍ തിരക്കിട്ട നീക്കങ്ങള്‍; നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ഷഹബാസ് ഷെരീഫ്

പാകിസ്താനില്‍ നാഷണല്‍ കമാന്‍ഡന്റ് അതോറിറ്റിയുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട ആര്‍മി ക്യാമ്പുകളും എയര്‍ ബേസുകളും ഇന്നലെ രാത്രി […]

India

ഹരിയാനയിൽ‌ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി; എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക് ശ്രമം തകർത്ത് ഇന്ത്യ

ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ […]

India

പാകിസ്താന് ഐഎംഎഫിന്റെ സഹായം; 8,500 കോടി വായ്പ നൽകി

പാകിസ്താന് ഐഎംഎഫിന്റെ സഹായം. 8,500 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗഡു അനുവദിച്ചതിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം […]

India

പാക് ഡ്രോണുകള്‍ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍; അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കാൻ നിർദേശം

പാക് ഡ്രോണുകള്‍ ഇന്ന് ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശം നൽകി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റിയിരുന്നു. പാക് ഡ്രോൺ ആക്രമണത്തിൽ ഫിറോസ്പുരിൽ മൂന്ന് പേർക്ക് […]

World

‘ഇനി രക്ഷിക്കാന്‍ അദ്ദേഹത്തിനേ പറ്റൂ’; പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധം

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍. റാവല്‍പിണ്ടിയിലെ പാകിസ്താന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിഐ പ്രതിഷേധം നടത്തി. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചതിനെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇമ്രാന്‍ […]

India

പാകിസ്താന് തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്താന് തിരിച്ചടി. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് പാകിസ്താന് തലവേദയാകുന്നത്. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചതായാണ് വിവരം. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്ന വാര്‍ത്ത […]

World

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. […]

India

ലാഹോർ വിടണമെന്ന് പൗരന്മാരോട് അമേരിക്ക; എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താൻ നിർദേശം

ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങൾ. പാകിസ്താനിലുള്ള പൗരന്മാരെ അമേരിക്ക തിരികെ വിളിച്ചു. ലാഹോറിലടക്കം ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം. പാകിസ്താനിൽ നിന്ന് തിരികെ വരികയോ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാർ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അമേരിക്ക നിർദേശം നൽകി. ലാഹോർ അടക്കമുള്ള നഗരങ്ങളിൽ പാകിസ്താന്റെ […]

India

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഇസ്‍ലാമാബാദ്? അപായ സൈറൺ മുഴങ്ങി

ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടാനുള്ള പാകിസ്താൻ സൈനിക നീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ഇന്നലെ രാത്രി പതിനഞ്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ പ്രയോഗിച്ച മിസൈലുകളും, ഡ്രോണുകളും നിലംതൊടും മുമ്പ് ഇന്ത്യ തകർത്തു. മണിക്കൂറുകൾക്കുള്ളിൽ ലാഹോറിലെ ഉൾപ്പെടെ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ നിലംപരിശാക്കി. ഇന്ന് […]

Keralam

‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’; പാകിസ്താനെ ദൈവം രക്ഷിക്കട്ടെ, യുദ്ധത്തിൽ നിന്ന് രക്ഷിക്കണമെന്നും ആവശ്യം

പാക് പാർലമെൻറിൽ നാടകീയ രംഗങ്ങൾ. പാകിസ്താനെ ദൈവം രക്ഷിക്കട്ടെ എന്ന് താഹിർ ഇഖ്ബാൽ എം പി. പാർലമെന്റിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പരാമർശം. യുദ്ധത്തിൽ നിന്ന് രക്ഷിക്കണം. ‘അല്ലാഹു പാകിസ്താനികളെ സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കൂ’ എന്നായിരുന്നു മുൻ പാക് മേജർ താഹിർ ഇഖ്ബാൽ പാർലമെന്റിൽ പറഞ്ഞത്. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് […]