India

ക്ഷമയെ മുതലെടുക്കാന്‍ നോക്കരുത്, രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും; ഓപ്പറേഷന്‍ സിന്ദൂര്‍ ആവര്‍ത്തിക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തകര്‍ത്ത സൈനിക നടപടിയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ‘ഇന്നലെ സ്വീകരിച്ച നടപടിക്കും അവര്‍ കാണിച്ച ധൈര്യത്തിനും ഞാന്‍ സൈന്യത്തെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും […]

India

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ. പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ലാഹോറിലെ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് തകർത്തത്. സ്ഥീരികരിച്ച് ഇന്ത്യൻ സേന. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാത്രി […]

India

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടത് 100 ഭീകരര്‍; രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗത്തില്‍

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. […]

India

രാജ്യം അതീവ ജാഗ്രതയിൽ; നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം

പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം […]

India

‘ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം, തിരിച്ചടിയിൽ അഭിമാനം, ഇനി സമാധാനമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. തിരിച്ചടിക്ക്‌ നൂറ് ശതമാനം പിന്തുണ കൊടുക്കുന്നു. സന്ദേശം എല്ലാവരെയും അറിയിക്കണം. യുദ്ധം ആർക്കും വേണ്ട, ആഗ്രഹമില്ല. ഇനി സാഹചര്യം ഒന്ന് അയവു വരുത്തുക. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര […]

India

ഓപ്പറേഷന്‍ സിന്ദൂര്‍: സായുധ സേനയെ പ്രശംസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:പഹല്‍ഗാം ആക്രമണത്തില്‍ തിരിച്ചടിച്ചതിന് സുരക്ഷാ സേനയെ പ്രശംസിച്ച് കോണ്‍ഗ്രസ്. പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നു വരുന്ന എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അവരുടെ ദൃഢനിശ്ചയത്തെയും പോരാട്ട വീര്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ […]

India

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു, 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടും. ബുധനാഴ്ച രാവിലെ […]

India

ഓപ്പറേഷന്‍ സിന്ദൂര്‍: ‘സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു; കൃത്യമായ കണക്കുകൂട്ടലോടെ, ആനുപാതികമായ മറുപടി’; വിക്രം മിസ്രി

സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ കണക്കുകൂട്ടലോടെ, ഉത്തരവാദിത്തത്തോടെ, ആനുപാതികമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ വീഡിയോ പങ്കുവച്ചാണ് സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വിങ് […]

India

പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപം

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. 20 വയസ്സ് പ്രായമുള്ളതായി കരുതപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച ഉടൻ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാകിസ്താൻ […]

India

പ്രകോപനം തുടർന്ന് പാക് ഹാക്കർമാർ, ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് ഹാക്കർമാർ. എക്സ് പോസ്റ്റലൂടെയാണ് പാക് ഹാക്കർമാരുടെ അവകാശവാദം. പാകിസ്താൻ സൈബർ ഫോഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാകിസ്താൻ ഹാക്കർ ഗ്രൂപ്പാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതായി അവർ അവകാശപ്പെടുന്നത്. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ്, മനോഹർ […]