Keralam

ഒന്നര വർഷം മുൻപ് വിവാഹം: പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ

ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിവരം വൈഷ്ണവിയുടെ […]

Uncategorized

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി

പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. ദിവസവും മന്ത്രി കുഞ്ഞിന്റെ കാര്യങ്ങൾ സൂപ്രണ്ടിനെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ഞങ്ങളെ ഫോണിൽ ബന്ധപ്പെടാൻ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. വിളിച്ചിട്ട് […]

Uncategorized

‘എല്ലാ വിഷയത്തിലും ഇടപെടുന്ന ആരോഗ്യമന്ത്രി ഞങ്ങളെ ഇതുവരെ വിളിച്ചിട്ടില്ല’; കുട്ടിയുടെ അമ്മ പ്രസീത

പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കുട്ടിയുടെ അമ്മ. എല്ലാവിഷയത്തിലും ഇടപെടുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ളവർ തങ്ങളെ വിളിച്ചുസംസാരിച്ചു നേരിൽ വന്നുകണ്ടു എന്നിട്ടും ഇത്ര വലിയ ചികിത്സാ […]

Keralam

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി.ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി. സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ […]

Keralam

സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷാജി […]

Keralam

പ്രതിഷേധങ്ങളില്‍ കുലുങ്ങില്ല, മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും […]

Keralam

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍; ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 38 ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് തിരിച്ചെത്തി. 10.30ന് രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. രാഹുല്‍ പാലക്കാടെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അറിയിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുലിന് […]

Keralam

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. പാലക്കാട് പുതുനഗരം മാങ്ങോട് […]

Keralam

പാലക്കാട് വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതികൾ സ്കൂൾ പരിസരത്ത് എത്തിയെന്ന് കണ്ടെത്തൽ

പാലക്കാട് വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പ്രതികൾക്ക് സ്കൂൾ പരിസരത്തെ സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. രണ്ട് പ്രതികൾ സ്ഫോടനത്തിൻ്റെ തലേന്ന് രാത്രി സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. സുരേഷ്, നൗഷാദ് എന്നിവരാണ് സ്കൂൾ പരിസരത് എത്തിയത്. എന്തിന് സ്കൂൾ പരിസരത് പോയി എന്നതിന് പ്രതികൾ […]

Keralam

പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്ഫോടനം; കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി; റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം

പാലക്കാട്:പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും ഇതിലൊന്ന് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റതുമായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ടാണ് […]