Keralam

പാലക്കാട് 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം: ജാ​ഗ്രതാ നിർദേശം

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ […]

Keralam

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് റിപ്പോര്‍ട്ടിങ്ങിനിടെ ദാരുണാന്ത്യം

പാലക്കാട് : മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്‍ എ വി മുകേഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 34 വയസ്സായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിൻ്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് […]

Keralam

രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്. തുടർന്ന് ഈ ജില്ലകളില്‍ യെലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Keralam

പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. തങ്കമുത്തുവിൻ്റെ ഭാര്യ, മകൻ, സഹോദരി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചുമറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശേരി […]

Keralam

സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത; പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നത് തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 41.6°c ചൂട് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. ഇന്നും പാലക്കാട് 41°Cന് മുകളിൽ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച 41.8°c ചൂട് […]

Keralam

പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

തിരുവനന്തപുരം: പാലക്കാട് റെക്കോര്‍ഡ് ചൂട്. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് രേഖപെടുത്തി. 41.8°c ചൂട് ആണ് ഇന്ന് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു. 2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയത് 41.9°c ആണ് 1951ന് ശേഷം […]

Keralam

രേഖകളില്ലാതെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 40 ലക്ഷം രൂപ; പാലക്കാട് രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരാണ് പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പണവും ലഹരിവസ്തുക്കളും […]

Keralam

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിശബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അതികൃതരുടെ വിശദീകരണം. ചികിത്സാപ്പിഴവാണ് മരണത്തിന് […]

Keralam

മോദി പാലക്കാട് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോ നടത്തി

പാലക്കാട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേന്ദ്രമോദി വീണ്ടുംകേരളത്തില്‍. രാവിലെ പത്തരയോടെ  പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി, […]

Keralam

പാലക്കാട് ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും […]