District News

പാലരുവി എക്‌സ്പ്രസ്സിൽ ഷട്ടർ വീണ് വീട്ടമ്മയുടെ കൈവിരലുകളറ്റു; അറ്റ കൈവിരലുകൾ വീണ്ടെടുത്തു പോലീസ്

കോട്ടയം: ട്രെയിനിൽ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകൾ അറ്റു. പാലരുവി എക്‌സ്പ്രസ്സിൽ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകൾ അറ്റുപോയത്. തൃപ്പൂണിത്തുറയിൽ വച്ചാണ് ഷട്ടർ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയിൽവേ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോയിലാണ് വേലമ്മയെ അശുപത്രിയിലെത്തിച്ചത്. […]