Movies

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലാല്‍ജോസ് തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് […]

Keralam

മുൻ എംഎൽഎ നബീസ ഉമ്മാൾ അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. എ നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. 1987 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 1991ലെ തിരഞ്ഞെടുപ്പിൽ […]

Keralam

സിപിഎം മുൻ എം ൽ എ എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി […]

Movies

നടന്‍ മാമുക്കോയ അന്തരിച്ചു; ഹാസ്യ സാമ്രാട്ടിന് വിട

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ […]

Movies

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, […]

District News

ഗാനമേളയ്ക്കിടയില്‍ ഹൃദയാഘാതം; ഗായകന്‍ പള്ളിക്കെട്ട് രാജ അന്തരിച്ചു

കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്. വിടവാങ്ങിയത് തൊണ്ണൂറുകളിൽ അതിരമ്പുഴ ഹോളിഹിറ്റ്സിലൂടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ. അന്ന് മുതൽ സംഗീത പ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നാണ് ഇദ്ദേഹം […]

No Picture
Keralam

പിസി തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ. തിരുവല്ല സ്വദേശിനി ജയത, മക്കൾ ജോനാഥൻ, ജോഹാൻ.

No Picture
Movies

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം ജില്ലയിലെ […]

No Picture
Movies

പ്രശസ്‍ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി.  കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ […]

No Picture
Music

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് വാണി ജയറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.  തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി […]