Keralam

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. […]

Keralam

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞാമ്മ എന്നിവരുടെ മകനായി 1929 ജൂലൈ 22ന് ആണ് ബാവായുടെ ജനനം. എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശിനടുത്ത് […]

India

ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാര്‍ അന്തരിച്ചു

ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് […]

Keralam

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

തൃശൂർ: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് […]

Local

അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (വാവച്ചൻ) നിര്യാതനായി

അതിരമ്പുഴ: അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (63) (വാവച്ചൻ) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: മേരി, മക്കൾ: ജോബിൻ, ദീപ. 

Business

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് […]

Local

ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.

Keralam

റഷ്യന്‍ ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയര്‍ അന്തരിച്ചു

തിരുവനന്തപുരം : റഷ്യൻ, ഇം​ഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്. സ്വന്തം ​ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള […]

Movies

ഹാരി പോട്ടറിന്റെ പ്രിയ പ്രൊഫസർ വിടവാങ്ങി

ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു.  മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്. […]

Local

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് റോങ്ക്ളിൻ ജോൺ കുഴിക്കാട്ടിൽ അന്തരിച്ചു

കാണക്കാരി : കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ  പ്രസിഡന്റ് റോങ്ക്ളിൻ ജോൺ കുഴിക്കാട്ടിൽ അന്തരിച്ചു. മൃതസംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കാണക്കാരി പള്ളിപ്പടിലുള്ള സഹോദരൻറെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പട്ടിത്താനം രത്നഗിരി സെൻ്റ് തോമസ്  പള്ളി സെമിത്തേരിയിൽ.