Keralam

സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി അന്തരിച്ചു

സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി കനവ് എന്ന സംഘടന രൂപീകരിച്ചത് കെ ജെ ബേബിയുടെ നേതൃത്വത്തിലായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ […]

India

പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി അന്തരിച്ചു

പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി (93) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ശ്രദ്ധേയനായിരുന്നു നൂറാനി. ദി ഹിന്ദു,ഹിന്ദുസ്ഥാന്‍ ടൈംസ്, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് […]

Keralam

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, […]

Keralam

ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന്‍ മസൂദ് (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്‌ലിം ജമാഅത്തിലാണ് ഖബറടക്കം.

Keralam

മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. നോവലിന് കൈരളി– അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം […]

Local

നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു നിര്യാതനായി; സംസ്കാരം നാളെ

അതിരമ്പുഴ : അതിരമ്പുഴ (മാവേലിനഗർ ) നെല്ലിപ്പള്ളിൽ  പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 വയസ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക്  വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറം സെൻ്റ്  മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ. ഭാര്യ : ലില്ലി, ഇരിട്ടി,വലിയകണ്ടത്തിൽ കുടുംബാംഗം. […]

Keralam

കെ കെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും. സിപിഐഎം പേരാമ്പ്ര മുന്‍ ഏരിയാ സെക്രട്ടറിയും കര്‍ഷക സംഘം നേതാവുമായിരുന്നു. ടി പി […]

Keralam

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു

കണ്ണൂർ: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പേരൂർക്കട സ്വദേശിയാണ്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ഭാര്യ: സുലേഖ, മക്കൾ: […]

Entertainment

അരോമ മണി അന്തരിച്ചു; വിട വാങ്ങിയത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവ്

പ്രശസ്ത നിർമാതാവും ചലച്ചിത്ര സംവിധായകനുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി അറുപത്തി രണ്ട് സിനിമകളാണ് എം മണിയെന്ന അരോമ മണി നിർമിച്ചത്. മലയാളത്തിലും തമിഴിലുമായി 11 സിനിമകൾ സംവിധാനം ചെയ്യുകയും സുനിത എന്ന പേരിൽ തിരക്കഥ രചിക്കുകയും […]

Keralam

ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. കൊൽക്കത്തയിലെ നിശാ ക്ലബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. […]