Keralam

പത്തനംതിട്ട ക്വാറി അപകടം; തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷം ദൗത്യം തുടരും. നേരത്തെ NDRF- ഫയർഫോഴ്സ് ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും കൂറ്റൻ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി. ക്യാബിന് മുകളിൽ […]

Keralam

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. […]

Keralam

പത്തനംതിട്ടയിലെ പാറമട അപകടം; ഹിറ്റാച്ചി പൂർണമായി തകർന്നു; രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. ഹിറ്റാച്ചി പൂർണമായി തകർന്ന നിലയിലാണ്. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയിൽ […]

Keralam

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി.  കോന്നി പയ്യനാമണ്ണില്‍പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. […]

Keralam

കസ്റ്റഡി മര്‍ദനം; യുവാവ് ജീവനൊടുക്കി; സിഐക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന്  കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെഎം സുരേഷിനെ പിന്നീട് കോന്നി  പോലീസ്  സ്റ്റേഷന്‍ പരിധിയില്‍ […]

Keralam

മഴ; പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, […]

Keralam

17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കടമനിട്ട സ്വദേശി സജിലിനാണ് ശിക്ഷ. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടുലക്ഷം പിഴയടയ്ക്കണം. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകണം. പത്തനംതിട്ട അഡീ.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിളിച്ചിട്ടും […]

Keralam

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിൽ

പത്തനംതിട്ടയിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. […]

Keralam

പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എം.ഡി.എം.എ പിടികൂടി

പത്തനംതിട്ടയിൽ നിന്ന്  എം.ഡി.എം.എ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എം.ഡി.എം.എ  പിടികൂടി. നാല് ഗ്രാംഎം.ഡി.എം.എ യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയിൽ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പോലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു. അതേസമയം […]

Keralam

സന്നിധാനത്ത് ദർശന സമയക്രമത്തിൽ മാറ്റം; വെളളിയാഴ്ച നടപ്പിൽ വരും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ സമയക്രമങ്ങളുമായി ദേവസ്വം ബോർഡ്. ഇനി സന്നിധനത്ത് ശ്രീകോവിലിന് മുൻപിൽ ചെന്നുളള ദർശന രീതി വെളളിയാഴ്ച മുതൽ ആരംഭിക്കും. ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി വെളളിയാഴ്ച മുതൽ 20 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണ് പുതിയ സമയക്രമം.ഇരുമുടിയുമായി […]