
‘പത്തനംതിട്ടയിലേത് കൊടിയ പീഡനം; ഒരു കുറ്റവാളിയും രക്ഷപ്പെടരുത്, സ്‌കൂളുകളില്‍ കൗണ്‍സിലിങ് കാര്യക്ഷമമാക്കണം’
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും സതീശന്‍ പറഞ്ഞു. കേസില്‍ ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ […]