മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി; തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ ശനിയാഴ്ച
മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ശനിയാഴ്ച പതിനൊന്ന് മണിക്കാണ് പരിപാടി. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല, ചോദ്യങ്ങള്‍ നേരിടുന്നില്ല എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു മുഖാമുഖത്തിന് തന്നെ മുഖ്യമന്ത്രി എത്തുന്നത്.
