Keralam

‘മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലിലാണ് വി ഡി സതീശൻ, എന്നാൽ സതീശന്റെ സംസാരം ശരിയല്ല’: വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ വികസനത്തിനും അയ്യപ്പ സംഗമം കാരണമാകും. ശബരിമലയുടെ പ്രസക്തി ലോകത്തിൻ്റെ നെറുകയിൽ എത്തും. എല്ലാവരും ഇതിനെ സഹായിക്കേണ്ടതാണ്. അതിനോട് പുറം തിരിഞ്ഞ് നിൽക്കരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അങ്ങനെ നിന്നാൽ ചരിത്രത്തിൽ അപഹാസ്യരാകും. രാഷ്ട്രീയം […]

Keralam

‘മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്, കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫേസ്ബുക്ക് […]

Keralam

ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടതിന് എഫ്‌ഐആർ, ഇത് ഭാരതമാണ്, പാകിസ്താൻ അല്ല കേരളം ഭരിക്കുന്നത്; രാജീവ് ചന്ദ്രശേഖർ

“ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആ‍ർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് കേരളമാണ്. ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ . […]

Keralam

‘ഞാനാണെങ്കില്‍ അങ്ങനെ ചെയ്യില്ല’, മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച സതീശനെ വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനം വിവാദമായിരിക്കെ, മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് കെപിസിസി മുന്‍ അധ്യക്ഷ കെ സുധാകാരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്നും സുധാകരന്‍ […]

Keralam

‘ക്ഷേമപെൻഷന് 1200 കോടി രൂപ വിതരണം ചെയ്തു, കേരളത്തിൽ വിലക്കേയറ്റം തടുത്തു നിർത്താനായി’: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. കൺസ്യൂമർഫെഡ്,ഹോർട്ടികോർപ് തുടങ്ങി […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസുമായി സര്‍ക്കാര്‍; സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. […]

Keralam

റീലും റിയലും ഇക്കാലത്ത് പ്രാധാന്യം, രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായം; മാത്യു കുഴൽനാടൻ

രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ . തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. സിപിഐഎമ്മിന് ഇതിൽ ഇടപെടാൻ എന്ത് ധാർമികതയുണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. റീലും റിയലും ഇക്കാലത്ത് പ്രാധാന്യമുള്ളതാണ്. റിയൽ ഇല്ലാതെ റീൽ വന്നാൽ അത് നിലനിൽക്കില്ല. ഭൂപതിവ് […]

Keralam

വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളിക്കുന്നു, സെപ്തംബര്‍ 15 മുതല്‍ സമ്മേളനത്തിന് ശുപാര്‍ശ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടന ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ […]

Keralam

‘മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, പോയി കണ്ണാടിയിൽ നോക്കിയാൽ മതി; ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മന്ത്രിസഭയിലുണ്ട്’ ;വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു […]

Keralam

ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം, മലയോര ജനതക്ക് ആശ്വാസകരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കി: മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്. മലയോര […]