Keralam

പിണറായിക്ക് ഇളവ്: ചര്‍ച്ച ചെയ്ത് തീരുമാനം; വനിതാ ജനറല്‍ സെക്രട്ടറിയില്‍ വ്യക്തമായ മറുപടി നല്‍കാതെ കാരാട്ട്

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ജനകീയാടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യമെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഇളവ് അനുവദിക്കുമോയെന്ന് കാരാട്ട് വ്യക്തമാക്കിയില്ല. ആര്‍ക്കെങ്കിലും ഇളവു നല്‍കേണ്ടതുണ്ടെങ്കില്‍, പാര്‍ട്ടി കോണ്‍ഗ്രസിലാകും അന്തിമ തീരുമാനമെടുക്കുക എന്നും […]

Keralam

സംസ്ഥാനത്ത് വേനൽചൂട് ഉയരുന്നു, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

Keralam

പരിപാടിക്കിടെ വെളിച്ചം കുറഞ്ഞു; സംഘാടകരെ വിമർശിച്ച് മുഖ‍്യമന്ത്രി

തിരുവനന്തപുരം: പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. തിരപവനന്തപുരം ടാഗോർ ഹാളിൽ വച്ചു നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കെത്തിയവരെ കാണാൻ സാധിക്കുന്ന തരത്തിലുള്ള വെളിച്ചം വേണമെന്നും കലാപരിപാടികൾക്കാണ് സാധാരണ മങ്ങിയ വെളിച്ചം ഏർപ്പെടുത്താറുള്ളതെന്നും ഹാളിൽ അൽപ്പം ചൂട് […]

Keralam

‘സ്‌കൂൾതല പരിശീലകരായി പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ; ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ്  പോലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്ത് ലഭ്യമാക്കണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ വികസിപ്പിക്കും എസ്.പി.സി, എസ്.സി.ഇ.ആർ.ടി, […]

Keralam

ദുരിതബാധിതർക്ക് വീടൊരുങ്ങുന്നു; വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. […]

India

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാകില്ലെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്ക് ഇളവ് നല്‍കിയേക്കും

സിപിഐഎം കേന്ദ്ര കമ്മറ്റിയില്‍ പ്രായപരിധി കര്‍ശനമാകില്ലെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പ്രായ പരിധിയില്‍ ഇളവ് നല്‍കാനുള്ള സാധ്യത തള്ളികളയാനാകില്ല. ആര്‍ക്കൊക്കെ ഇളവെന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും പ്രകാശ് കാരാട്ട്  പറഞ്ഞു. നവകേരള രേഖക്ക് പ്രകാശ്കാരാട്ട് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പശ്ചിമ ബംഗാളില്‍ ജ്യോതി ബസുവിന്റെ കാലത്ത് […]

Keralam

ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്: മുഖ്യമന്ത്രി

മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം വട്ടം ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴി തെറ്റിക്കുന്നു. അത് നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് വിഘാതമാകുന്നു.മാധ്യമരംഗം […]

Keralam

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ […]

Keralam

ലഹരി വ്യാപനം; എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കൊറിയർ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ഇതിനായി പോലീസും എക്സൈസും യോജിച്ച് പ്രവർത്തിക്കും. ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ സെക്രട്ടറിതല […]

Keralam

‘തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’: മുഖ്യമന്ത്രി

മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേകം നന്ദി അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ […]