Keralam

‘മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കമ്പനി’; മദ്യകമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ചെന്നിത്തല

പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിയ്ക്കാണ് അനുമതി നൽകിയത്.തെലങ്കാനയിലെ മുൻ സർക്കാരും കേരളത്തിലെ സർക്കാരും തമ്മിലുള്ള ബന്ധമാണ് പദ്ധതിക്ക് അനുമതി നൽകാൻ കാരണം. ഇത് സ്വജന പക്ഷപാതവും അതുവഴി അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നന്ദിപ്രമേയ […]

Health

‘കുറഞ്ഞ നിരക്കില്‍ പരിശോധന, ടെസ്റ്റ് റിസൽട്ടിനായി ഇനി ലാബിൽ പോവേണ്ട, മൊബൈലിൽ അറിയാം’; കേരളത്തിൽ ‘നിർണയ ലാബ് നെറ്റ്‍വർക്ക്’ 3 മാസത്തിനുള്ളിൽ

സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ നിര്‍ദ്ദിഷ്ട പരിശോധനാ ഫലങ്ങള്‍ മൊബൈലിലൂടെ അറിയാനും സാധിക്കും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ പൈലറ്റടിസ്ഥാനത്തില്‍ […]

Keralam

‘പ്രശംസിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ട, പിണറായി വിജയന്‍ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷന്‍’

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനെന്ന് മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതോ, ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുവന്നവനെന്ന് വിലയിരുത്തുന്നതോ തെറ്റാണെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധിഘട്ടത്തിലും പിണറായി കേരളത്തിലെ ജനങ്ങളെ കൈവിടാതെ നടപ്പിലാക്കിയ […]

Keralam

”മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ല”; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. എംപ്ലോയീസ് അസോസിയേഷന്റെ സിൽവർ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് അകലെ സെൻട്രൽ സ്റ്റേഡിയത്തിൽ പാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടത്തിൻ്റെ നാട മുറിക്കുമ്പോൾ നൂറു വനിതകൾ ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിക്കുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതികരിച്ചു. […]

Keralam

‘പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല’; പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന് എതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ഒരു നീക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ രാജിയും വന നിയമ ഭേദഗതിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു […]

Keralam

വനനിയമ ഭേദഗതി ഉപേക്ഷിച്ചു, ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട്; മുഖ്യമന്ത്രി

വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി. ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം- 1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 […]

Keralam

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

തിരുവനന്തപുരം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞടുപ്പ് പിണറായിസത്തിനെതിരെയുളള അവസാനത്തെ ആണിയായി മാറേണ്ടതുണ്ട്. നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഇനി 482 ദിവസം മാത്രമാണ് […]

Keralam

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയത; കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടുനിന്നു. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം […]

Keralam

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു. നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്. ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ […]

Keralam

ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍

മലപ്പുറം : എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് പിവി അൻവര്‍. തന്നെ ഒതുക്കിക്കളയാമെന്ന എല്‍ഡിഎഫ് നേതൃത്വത്തിൻ്റെ തീരുമാനമാണ് അറസ്റ്റ്. യുഡിഎഫില്‍ എത്തിക്കഴിഞ്ഞാല്‍ കേരളത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും അറിയാം. അതിനാലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നത്. പിണറായിക്കും അജിത് കുമാറിനുമെതിരായ ചില ഡോക്ക്യുമെൻ്റുകള്‍ തൻ്റെ കയ്യിലുണ്ട്. സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇനി […]